വെട്ടം


മാണിക്യം


അവസാന സൂര്യനും
അസ്തമിച്ചു
ഉച്ചമുതല്‍
മഴ പെയ്യുകയായിരുന്നു.
(അല്ല,എന്റെ ദുഃഖങ്ങളല്ല)

മഴ പെയ്യുമ്പോള്‍ പുറത്ത്
ഇറങ്ങി നില്ക്കാം
മഴച്ചാറല്‍ മുഖത്തുമ്മതന്ന് വിളിക്കും.
ആകാശത്തേക്കെന്നെ വിളിക്കുന്നതെന്നു
വെറുതെ നിനക്കും.

കരയുന്ന മാനം, ഇത്രയും നേരം
ഉള്ളില്‍ ഒതുക്കിപിടിച്ച-
തോക്കെപെയ്തു തീര്‍ക്കുന്നു...

ഇത്രവിശാലമായ ആകാശത്തിന്റെ മനസ്സിലും ദുഃഖം?
എന്തീനാ ആകാശമേ ഈ ദുഖം,
നിനക്ക്
സൂര്യനില്ലേ,
ചന്ദ്രനില്ലേ,
അനന്തകോടി നക്ഷത്രങ്ങളില്ലേ,
പാറിപറക്കുന്ന മേഘങ്ങളില്ലേ?.........

എനിക്കറിയില്ല
നിന്റെയുള്ളിലെന്താണെന്ന്
എന്തിന്
എന്റെയുള്ളില്‍ എന്തെന്നു പോലും
അറിയുന്നില്ല ഞാന്‍

(പറഞ്ഞിരിക്കുന്നതിനിടക്ക് ഒരു യാത്ര പോലും
പറയാതെ സന്ധ്യമാഞ്ഞു,ഇനി നമ്മള്‍....?)

മേഘത്തിന്റെ മൂടുപടമിട്ട്
ന്‌ലാവെളിച്ചം വന്നെത്തി നോക്കുന്നു.

നീയെന്തിനാ ഇടയ്ക്ക്ടെ മൂടുപടം എടുത്തണിയുന്നത് ?
കീഴെ
പൊള്ളുന്നകഴ്ചകള്‍കണ്ടു നൊന്ത മുഖംമറയ്ക്കാനോ?

എല്ലാം നീ കാണുന്നു
സ്വയം നോവുന്നു
രാവിന്റെ മാറിലും
മൂടുപടത്തിന്റെ പിന്നിലും
നിലതെറ്റിവീണ കണ്ണീര്‍ജലം എന്നും
പുല്‍നാമ്പുകള്‍ തലയേറ്റിനില്‍ക്കാറുണ്ട്.

ഈ രാവിലെങ്കിലും
ആ മേഘചീളിനെ തള്ളിമാറ്റി
മൂടുപടം മാറ്റി മുഖം കുനിയ്ക്കാതെ
യാഥാര്‍ത്ഥ്യത്തെ സധൈര്യം കാണു.

പിരിയുമ്പോഴെങ്കിലും
കുളിര്‍ വെട്ടം എനിക്കു
കൂട്ടുണ്ടാവട്ടെ.

7 comments:

പാമരന്‍ said...

എന്താ ഇതിനുമാത്രം പെയ്തൊഴിക്കാന്‍, ചേച്ചീ?

കാപ്പിലാന്‍ said...

:)

കനല്‍ said...

മേഘത്തിന്റെ മൂടുപടമിട്ട്
ന്‌ലാവെളിച്ചം വന്നെത്തി നോക്കുന്നു.

ഇവിടെ (ഗള്‍ഫില്‍) ആകാശം മൂടുപടം ഇടാറില്ലാ
അതുകൊണ്ടാവും അറബിപെണ്ണുങ്ങള്‍ അതിട്ടോണ്ട് നടക്കുന്നത്.എന്നാ മുടുപടം പോയിട്ട് അത്യാവശ്യം പടം പോലും ഇല്ലാത്ത പെണ്ണുങ്ങള്‍ ഇവിടെ (ദുബായ്)കറങ്ങി നടക്കുന്ന കാഴ്ചയും കാണാം.

ഇവിടുത്തെ ആകാശം അങ്ങനെ കരയാറില്ല.
കഠിന ചൂടില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ
ദു:ഖം കണ്ടാലും ഇവനൊന്ന് കരഞ്ഞുകൂടെ?
കുടുംബത്തെ പിരിഞ്ഞ് സ്വയം വെന്തെരിയുന്ന പ്രവാസികളെ ഇവന്‍ കാണുന്നില്ലേ?

മയൂര said...

തനത് മാണിക്യശൈലിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായൊന്ന് :)

ശെഫി said...

മുന്‍പെഴുതിയതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നുണ്ട്. നന്നായിരിക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

"എനിക്കറിയില്ല
നിന്റെയുള്ളിലെന്താണെന്ന്
എന്തിന്
എന്റെയുള്ളില്‍ എന്തെന്നു പോലും
അറിയുന്നില്ല ഞാന്‍"
kavitha aaswadikkanulla kopponnum ente ullil illa. ennaalum ente maankyachecheedeyallo ennu vicharichu vaayichu.
kollaam........

Sureshkumar Punjhayil said...

Ashamsakal...!!!