ഒന്നു തൊടാന്‍

കവിത ബാലകൃഷ്ണന്‍






















ഏറെപറയാനുള്ളൊരാള്‍
ഒന്നും മിണ്ടാതിരിക്കുന്നു
ഒന്നും പറയാനില്ലാത്ത ഒരാള്‍ഏറെ
പറഞ്ഞും കൊണ്ടിരിക്കുന്നു

അറിയാതെ നനഞ്ഞു പോയ
അടിവസ്ത്രം കൊണ്ട്എല്ലാരും
അങ്ങിങ്ങ്ദിനങ്ങളെ
അവിസ്മരണീയമാക്കുന്നു

എന്തിനാണിപ്പോള്‍ കവിതയെഴുതുന്നത്
ഒന്നേ ചെയ്യുവാനുള്ളു
ഓരോ വെളുത്ത പേജിന്റെയും
ഇടത്തെ മൂലയില്‍വാലുപൊക്കി
നിലകൊള്ളുന്നപുഴുവിനെ വരച്ച് കോറിയിടുക

പെടുന്നനെ ആരോ എങ്ങുനിന്നോ
വീണ്ടും വീണ്ടും മെസ്സേജയക്കുന്നു

നിങ്ങളുടെ വാക്കുകള്‍ എന്നിലാണ്‌
സമയം പോക്കുന്നത്
ഉദ്യാനത്തില്‍ തുമ്പികള്‍
പാറും പോല്‍എന്നിലാണ്‌
പാറികളിക്കുന്നത്

നിങ്ങള്‍ക്ക് നാവില്‍ സൂര്യനും
ചുണ്ടില്‍ ചന്ദ്രനുംകണ്ണില്‍ കടലും
കഴുത്തില്‍ ശംഖും യോനിയില്‍തീയ്യും
മുലയില്‍ തേനുമുണ്ട് , തീര്‍ച്ച

തലയില്‍ നിറയെ മണ്ടത്തരങ്ങളും
ചെളിയുമായിരിക്കും
മനോഹരമായ ആ തവിട്ടുകാലുകള്‍,
ഹോചൊറിയുന്ന കാല്‍‌പ്പനികതയൊ എന്തുമാവട്ടെ എനിക്ക്,
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരിടത്ത്തൊടാന്‍
എന്നെ അനുവദിക്കണം


6 comments:

വിഷ്ണു പ്രസാദ് said...

കവിതാ ബാലകൃഷ്ണനോട് എനിക്ക് ഒന്നേ പറയാനുള്ളൂ...
ബ്ലോഗ് തുടങ്ങണം...കവിതകള്‍ ഇടണം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരിടത്ത്തൊടാന്‍
എന്നെ അനുവദിക്കണം "

ഹൃദയത്തില്‍ തൊടുക..

ആശംസകള്‍.

കറുത്തേടം said...

ശക്തമായ ഭാഷ, ഏറെ ചിന്തിപ്പിക്കുന്ന ഒരുഗ്രന്‍ കവിത.
തേങ്ങുന്ന സ്ത്രീ ഹൃദയം കൂടി സന്ദര്‍ശിക്കൂ......

Sureshkumar Punjhayil said...

Nannayirikkunnu... Aashamsakal..>!!!

Ranjith chemmad / ചെമ്മാടൻ said...

വളരെയിഷ്ടപ്പെട്ടു....

പരമാര്‍ഥങ്ങള്‍ said...

നിന്നിലലിയുവാൻ,നിന്നെയറിയുന്ന നാളിലെത്തീടുവാൻ,
....കൊതിക്കുന്നുവെങ്കിലും-
നിൻ കടക്കോണിൽ തുടിപ്പത് രാഗമോ,ദ്വേഷമോ?