പല വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു രാത്രി

ആത്മഹത്യകളുടെ
ഓര്‍മനാളാണിന്ന്
.

മരണത്തോടു ഞാനെന്‍റെ
പ്രണയം തുറന്നുപറഞ്ഞനാള്‍.
കപ്പല്‍ച്ചേതങ്ങളിരമ്പുന്ന

ഉള്‍ക്കടലിന്‍റെ
തിരമുനകളോട്
വീണ്ടും കടം പറഞ്ഞ നാള്‍.
നങ്കൂരങ്ങളുടെ ശവപ്പറമ്പില്‍
വീണ്ടുമൊരു
ആകാശക്കീറ്
ഇരുട്ടു
കോര്‍ത്തുകിടന്ന നാള്‍.

ഇന്ന്,
തുരുമ്പുചുവയ്ക്കുന്ന

ചുംബനം
പൊള്ളിച്ച
ഓര്‍മകളുടെ
സഹശയനം.
കപ്പല്‍ച്ചേതങ്ങള്‍
പലതും കണ്ട
ഏകാന്ത നാവി
ന്‍റെ
അന്ത്യകുമ്പസാരം
.

ആത്മഹത്യകളുടെ
ഓര്‍മനാളാണിന്ന്
.
പ്രണയത്തോടു ഞാനെന്‍റെ
മരണം
തുറന്നുപറഞ്ഞനാള്‍.

*********************

വി. ജയദേവ്.
***********************

11 comments:

ദിനേശന്‍ വരിക്കോളി said...

വാക്കുകളിങ്ങിനെ അസ്വസ്തം; ചിന്തിയും തടഞ്ഞും ഉണങ്ങാമുറിവുതന്നുപോകുന്നു.....
തികച്ചും വ്യത്യസ്തം...
ആശംസകള്‍

Anonymous said...

ചുള്ളിക്കാട് ചുവയ്ക്കുന്നു

Shaheer Kunhappa.K.U said...

അസ്വസ്ഥമാവുന്ന വാക്കുകള്‍ നന്നായിരിക്കുന്നു...

smitha adharsh said...

മരണത്തിനോടും പ്രണയം..വേറിട്ടൊരു ചിന്ത!
കൊള്ളാം..

...: അപ്പുക്കിളി :... said...

മാഷേ...നന്നായിരിക്കുന്നു... മരണത്തോട് പ്രണയം തുറന്നു പറഞ്ഞാലും പ്രണയത്തോട് മരണം തുറന്നു പറഞ്ഞാലും ഒടുവില്‍ അത് ആത്മഹത്യയുടെ നാളാകുന്നു...നല്ല ചിന്ത... പിന്നെ, കവിതയ്ക്ക് ചേര്ന്ന ചിത്രം...

Josinte Yaathra said...

ചങ്കെടുത്തു കാണിച്ചാലും ജനം പറയും ചെമ്പരത്തിപ്പൂവാണ്
എന്ന്!

ജോസ് ജോസഫ്

ദിനേശന്‍ വരിക്കോളി said...

ജീവിതം ഒരുപാട് ദിനം തടവിലാക്കി ...മരണം ഒരുദിനം വന്നു വിളിച്ചു... പൊകാതിരിക്കാന്‍ വയ്യായിരുന്നു ..കാത്തിരിക്കാന്‍ ഒരുദിനമെങ്കിലുമോര്‍ക്കാന്‍ ആരെന്നെ ചോദ്യത്തിന് ഉത്തരം കിട്ടാതെ , എന്നിലേയ്ക്കുതന്നെ തിരിഞ്ഞു നില്‍ക്കുമ്പോള്‍
‍ മരണമേ...ചിലദിനം പലനേരങ്ങളില്‍ ...നിന്നോടെനിക്കുള്ളപ്രേമം!

devan nayanar said...

thank you all for ur comments. the poem is self explanatory.chullikkad taste is a mere coincidence as coinage of words are used to make the feel fermenting. And as you all know how tragic a ship wreck is. when it is a love wreck it is more poignant and haunting as u all experiencing. And it is not a poem about death, but it aspires on life. thank u. sorry for the handicap of posting a comment in malayalam because of font problem

ajeesh dasan said...

veendum veendum ee kavitha vaayikkaan thonnunnu.
nandhy..

Sureshkumar Punjhayil said...

Ashamsakal...!!!