രണ്ടുകവിതകള്‍ - ലീല ഉപാദ്ധ്യായ


നീലവര്‍ണ്ണം

ഞാനാദ്യം കാണുമ്പൊള്‍ നീ
ഒരു സാധാരണ മനുഷ്യനായിരുന്നു.
പിന്നെയൊ, ഒരസാധാരണക്കാരനും.
പതുക്കെ നിങ്ങള്‍ക്ക് തലയില്‍-
കിരീടം കൈവന്നു. പിന്നെ
പുറകെ ചെങ്കോലും.
ഞാന്‍ നിന്നെ കണ്ടദ്ഭുതപ്പെട്ടു.

പിന്നൊരിക്കല്‍ കണ്ടപ്പൊള്‍
നിനക്ക് തലയില്‍ പീലിയുണ്ടായിരുന്നു.
ശരീരം പൂവന്‍പഴ നിറംവിട്ട്
ശ്യാമവര്‍ണത്തിലേക്കും മാറി.
ഞാന്‍ നിന്നെ തന്നെമതിവരാതെ നോക്കി.
നീ നിന്‍റെ കയ്യിലുള്ള മുളം തണ്ടൂതി
നിന്‍റെ സ്വര്‍ഗീയരാഗത്തിലെന്നെ മയക്കി.
ഞാന്‍ ആ രാഗധാരയില്‍
ഒരു മഞ്ഞുകട്ടിപോലെ ഉരുകി-
യുരുകി ഇല്ലാതായി.....

വീണ്ടും കണ്ണുകള്‍ തുറന്നപ്പോള്‍
ഞാന്‍ കണ്ടത് നിന്‍റെ സ്ഥാനത്ത് ഒരു -
രാജാവിനെയൊ, ശ്യാമവര്‍ണനെയൊ അല്ല!
കിരീടത്തിനു പകരം നിനക്ക്
തലയില്‍ കൊമ്പുകള്‍ മുളച്ചിരുന്നു.
മുരളുയുതിയ ചുണ്ടുകളില്‍ ദംഷ്ട്ങ്ങളും.
നിന്നെ ഞാന്‍ ഭയപ്പെട്ടു.

നീ രാക്ഷസനായിക്കയിഞ്ഞിരുന്നു.
നീ നിന്‍റെ യഥാര്‍ത്ഥരൂപത്തിലായിരിക്കുന്നു.
ഞാന്‍ ദിവ്യമായ സ്നേഹം തന്നതിന് പകരം
നീ എന്‍റെ പച്ചമാംസത്തിനായുള്ള
ദാഹം തിരിയെ തന്നപ്പോള്‍,
മരണം എന്നത് ഹൃദയഭേദകമേ അല്ല
എന്ന് ഞാന്‍ ഹൃദയപൂര്‍വ്വം പറയട്ടെ!

******* *** ***



കാത്തിരിപ്പ്

വിളിക്കാത്തവന്‍റെ വിളിക്കായി,
വിളക്കുമരങ്ങള്‍ പോലും കാതോര്‍ക്കാത്തിടത്ത്,
മഞ്ഞുമലകള്‍ ആകാശം മുട്ടിയിട്ടും
മഞ്ഞിന്‍ കൈകള്‍കൊണ്ട് പുണരാത്തിടത്ത്,
ആരുടെയോ വരവിനായി, കുതിരകളുടെ കുളമ്പടിക്കായി,
മിന്നിവരുന്ന 'ഹരിക്കേന്‍' ലാമ്പിന്‍റെ -
വെളിച്ചത്തിനായി,
കാത്തു കാത്തിരുന്നാവാം നിസ്സഹായയായ
ആ പാവം, തല നരച്ചും, മുഖം ചുളിച്ചും
പ്രായത്തിന്‍റെ അവസാന പടിയില്‍
മരണത്തിനുപോലും തൊടാന്‍ ആവാതെ,
മരണത്തിന്‍റെ പിടിയില്‍ കാത്തിരുന്നത്.
തളര്‍ന്ന കാലുകള്‍ കൈയിലൊതുക്കി,
വരാത്തവന്‍റെ വരവിനായി!
***********************







ലീല ഉപാദ്ധ്യായ
**************

4 comments:

Anonymous said...

തുറന്നുപറയൂ...നീലവര്‍ണ്ണത്തേക്കുറിച്ച്../കാത്തിരുപ്പ്[കവിത]
-ലീല ഉപാദ്ധ്യായ

പകല്‍കിനാവന്‍ | daYdreaMer said...

നല്ല ചിന്തകള്‍...
ആശംസകള്‍... ഒപ്പം പുതുവത്സരവും...

ദിനേശന്‍ വരിക്കോളി said...

""സ്നേഹം ഇക്കാണുന്നതൊന്നുമല്ല
കാട്ടുപന്നിയെ വേട്ടയാടാന്‍ കാടന്‍കൂര്‍പ്പിക്കുന്ന
കുന്തത്തിന്‍റെ മുനയിലെവിടെയോ ആണത്‍.''
-അതെ സച്ചിദാനന്ദന്‍ പറഞ്ഞതാണ് ശരി.

Sureshkumar Punjhayil said...

Ashamsakal...!!!