അനശ്വരവും നശ്വരവുമായ പ്രണയം



നിങ്ങളുടെ പ്രണയം അനശ്വരമാകണമെങ്കില്‍ ,
പ്രണയിച്ചവനെ/പ്രണയിച്ചവളെ,
പരിണയിക്കാതിരിക്കുക.

വീണ്ടും ഈ ഇരുണ്ട് കിടക്കുന്ന ഭൂമിയുടെ -
ഏതെങ്കിലും കോണില്‍ ,
എപ്പോഴെങ്കിലും കണ്ടുമുട്ടാനിടയായാല്‍,
തലയോട്ടിയിലെ എല്ലാ കറുത്ത മുടികളും-
നരച്ചു കഴിഞ്ഞാലും,
നിങ്ങളുടെ പ്രണയം അനശ്വരമാകും.


ശത്രുവിനെ തോല്‍പ്പിക്കണമെങ്കില്‍
കള്ള പ്രേമം നടിച്ച് അവനെ/അവളെ
ഓട്ടയൊട്ടുമില്ലാത്ത പരിണയത്തിന്‍റെ
ഒറ്റവലയിലാക്കുക..................

രക്ഷപ്പെടാനാവാതെ , ജീവിതത്തിന്‍റെ തടവറയില്‍
പതിനാലു വര്‍ഷത്തെ ആജീവനാന്തത്തിലേറെ
അവന്‍ /അവള്‍ , തോറ്റ് നിലത്തു കിടന്നുരുണ്ട്
ശ്വാസം കിട്ടാതെ, കണ്ണുകള്‍ പുറത്തേക്ക് തുറിച്ച്,
പല്ലുകള്‍ കോര്‍ത്ത് അവസാന ശ്വാസം-
വലിക്കുന്നതുവരെ ബന്ധത്തില്‍
ഇട്ടുവലിഞ്ഞു മുറുക്കുക............
അവന്/അവള്‍ക്ക് ജയിക്കാനുള്ള
ഒരവസരവും, പിന്നെ ബാക്കിയെങ്ങിനെയുണ്ടാവാന്‍ ?.

***************

ലീല ഉപാദ്ധ്യായ
****************

4 comments:

പകല്‍കിനാവന്‍ | daYdreaMer said...

Very Interesting,!
congats..!

പ്രയാണ്‍ said...

How sadistic.....anyway..
good kavitha...asamsakal

Anonymous said...

parinayamanu oru pranayathinte paryavasanam enna kazhchapadil ninnayirikkum kavithayude udhbhavam ennu karuthunnu.kanariyilla konde ariyoo

Sureshkumar Punjhayil said...

:)