തച്ചവന് മറക്കാം
കൊണ്ടവനു വേദന
നാഭിതടത്തിലെ നീരു പോലെ
അനങ്ങുമ്പോള്‍
ആത്മാവു പുകച്ചങ്ങനെ
തിരസ്കരിക്കാവുന്ന വാക്കിനാ
ലോമനിച്ചു.
ചുളിവു പറ്റാക്കുപ്പായത്താ-
ലണിയിച്ചൊരുക്കി
ഒളിഞ്ഞും തെളിഞ്ഞും
വിയര്‍പ്പുറ്റുപുണര്‍ന്നും
ഒക്കെ ,
ഉറയുടെ കരിങ്കല്‍ ഭിത്തി തമ്മില്‍
കൊരുപ്പിക്കാവിത്തുകളായിരുന്നല്ലൊ.
വിശുദ്ധമായിരുന്നോളു
ഭാവശുദ്ധിയേന്തി
ഇനിയും വരും
അവര്‍ക്കായും
അതെ മുറി
അതെ കിടക്ക
അതെ മൂര്‍ച്ചസ്വരങ്ങള്‍
ചന്ദനകട്ടിലിലെങ്കിലും
ഓടനാറ്റം തോല്‍ക്കും
സ്മരണ പേടകം നെഞ്ചിലില്ലെ?
അതിനൊറ്റ താക്കോലായെന്‍
പ്രാണനൂറ്റിയ ചഷകവും
ന്ലാവു ചത്താരാവും
ഓര്‍മ്മയുണ്ടാവണം
******************
സംവിദാനന്ദ്
*************************
4 comments:
വിശുദ്ധമായിരുന്നോളു
ഭാവശുദ്ധിയേന്തി
ഇനിയും വരും
അവര്‍ക്കായും
അതെ മുറി
അതെ കിടക്ക
അതെ മൂര്‍ച്ചസ്വരങ്ങള്‍
അര്‍ത്ഥപൂര്‍ണം മനോഹരം
Nice lines
വായിച്ചു
"ചന്ദനകട്ടിലിലെങ്കിലും
ഓടനാറ്റം തോല്‍ക്കും
സ്മരണ പേടകം നെഞ്ചിലില്ലെ?"
മൂര്‍ച്ചയുള്ള തുളഞ്ഞു കയറുന്ന വാക്കുകള്‍
Post a Comment