പേരറിയാത്ത ഒരു നിലവിളി
മോര്‍ച്ചറിയിലെത്തി.
സൂക്ഷിപ്പുകാരന് പറഞ്ഞു;
'നിലവിളിക്ക് ഇവിടെ
കിടക്കയില്ല.
മോര്‍ച്ചറിയില്‍ കിടക്കാന്‍
കുറഞ്ഞത് പേരെങ്കിലും വേണം
ഒരു ശരീരമെങ്കിലും '.
പേരില്ലാത്ത നിലവിളി
ഒരു ശരീരമന്വോഷിച്ച്
ശ്മശാനത്തിലെത്തി.
പാറാവുകാരന് പറഞ്ഞു;
'നിലവിളിക്ക് ഇവിടെ
ചിതയില്ല .
ചിതയില്‍ കിടക്കാന്‍ ഒരു
മരണപത്രം വേണം.
ഒരു മോര്‍ച്ചറി രസീതെങ്കിലും.
കുറഞ്ഞതൊരു സാക്ഷിയെങ്കിലും.'
മോര്ച്ചറിയിലെത്താനുള്ള
മാര്ഗമന്വോഷിച്ച്
നിലവിളി റയില്‍ട്രാക്കില്‍
ജീവിതം കാത്തുകിടന്നു !
*********
*****************
വി. ജയദേവ്.
*************
5 comments:
ente kavithakal vaayiche arisham kollunna, nhettitherichu poovunna, aaswadikkunna dinesh, jayesh thudangi ella vayanakkarkkum nandi.
kooduthal onnum parayunnilla.
enikku parayanullathellaam ente kavithakalilunde sakhaakkaleee
സ്തുതിപാഠകരില്ലാതെ ഒരു കവിതയ്ക്ക് ജീവിക്കാന്‍ പറ്റുമോയെന്ന് നോക്കാം മാഷേ
പ്രിയ ജയദേവ്..
അതെ, നമുക്ക് കവിതയിലൂടെ സംസാരിക്കാം..
ജയേഷ് വെറുതെയാണ്...പറ്റില്ല..ഹ..ഹ..
സസ്നേഹം
ജയദേവ് കവിതകള്‍ വായിക്കുന്നു. മരണപത്രവും നിലവിളിയും അംഗീകൃത മാപനമാക്കിയതിന് നന്ദി. പണ്ട് ഒരാള്‍ മലയാളനോവലില്‍ മരണം അംഗീകരിച്ചുകിട്ടാന്‍ പത്രം അന്വേഷിച്ചു നടന്നിരുന്നു- ആനന്ദ്. ഇന്നിതാ ഈ കവിതയും. ഒരിക്കലും വേരറുത്തുപോകാത്ത ദുര്‍വിധി. നന്ദി.
ഇടയ്ക്ക് സമയം കിട്ടുമ്പോള്‍
http://kuppaayam.blogspot.com സന്ദര്‍ശിക്കാം.
great, i am expecting more from you.
Post a Comment