എന്നുമുണ്ട് കൂടെ. ഉഷ്ണിപ്പിച്ചും മേലാകെ ഉണര്‍ത്തിയും. ഉറഞ്ഞു കോപിച്ചും തുറിച്ചു നോക്കിയും. വാടിത്ത ളര്ന്നും വെറുതെ കാറിക്കരഞ്ഞും. വാക്കുകളൊന്നും പറയാതെ നിന്ന ഒരു പേക്കിനാവിലാവണം തുടക്കം. വിചാരങ്ങളൊന്നും പെയ്യാതെ നിന്ന വരണ്ട രാത്രികളിളവ വീണ്ടും. കാത്തുനില്ക്കാമെന്നു പറഞ്ഞിട്ട് ഓടിക്കളഞ്ഞ ഓര്‍മകളില്‍ അവ പുളിച്ചു തികട്ടിയും. ഇടയ്ക്കിടെ മനം പിരട്ടിയും. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു അതെത്രയോ പ്രാവശ്യം തൊട്ടുവിളിച്ചിരിക്കും. ആരവങ്ങള്‍ക്കിടെ അത് ഒച്ചകളെയെല്ലാം അണച്ച് ഓരോ സ്വകാര്യങ്ങള്‍ ചൊറിഞ്ഞുണര്‍ത്തി നമ്മെ പനിപിടിപ്പിച്ചും. പകലുറക്കത്തില്‍ നൂണ്ടു കയറിവന്നു ഉച്ച വെയിലിലേക്ക് നിര്‍ദ്ദയം പടിയിറക്കിവിട്ടും. എന്നാലും ആ വേതാളച്ചോദ്യങ്ങള്‍ക്കെല്ലാം ഓരോരോ ഉത്തരങ്ങള്‍ നാം മനസ്സിലോര്‍ത്തുവയ്ക്കും, വെറുതെ .
********************************************************************************************
വി. ജയദേവ്.
*************
7 comments:
''എന്നുമുണ്ട് കൂടെ. ഉഷ്ണിപ്പിച്ചും മേലാകെ ഉണര്‍ത്തിയും. ഉറഞ്ഞു കോപിച്ചും തുറിച്ചു നോക്കിയും. വാടിത്ത ളര്ന്നും വെറുതെ കാറിക്കരഞ്ഞും. വാക്കുകളൊന്നും പറയാതെ നിന്ന ഒരു പേക്കിനാവിലാവണം തുടക്കം.''
നിങ്ങള്‍പറയൂ...അഭിപ്രായം എന്തുമാവട്ടെ
നിങ്ങളുടെ വാക്കുകള്‍ ഒരു നാള് ശില്പങ്ങളാവാതിരിക്കില്ല..
പ്രിയപ്പെട്ട ജയദേവ്,
നിങ്ങളുടെ ഓരോ കവിതയും മനസ്സില്‍ നിറ്റലുണ്ടാകുന്നു. എന്റെ ഭാവുകങ്ങള്‍ .
മാഷേ, എന്ത് കൊണ്ടോ എനിക്കീ കവിത ഇഷ്ടപ്പെട്ടില്ല.ഒട്ടും ഒട്ടും ഇഷ്ടപ്പെട്ടില്ല.ഈ കവിതയെ ആവോളം വെറുക്കാനാണെനിക്കിഷ്ടം !വെറുത്ത് കൊണ്ടേയിരിക്കും...കാരണം എന്താണെന്നറിയില്ല....വിശദീകരിക്കാനും കഴിയില്ല. ക്ഷമിക്കൂ, എന്റെ അറിവില്ലായ്മ.
കവിതയെ വെറുത്തതിന് ഈ ചെറു (കിട) കവിയുടെ ശാപം എന്നുമുണ്ടാവും
ഹ...ഹ...
ഞാന്‍ നിന്നെ വെറുക്കുന്നൂ എന്ന് പറയുമ്പോള്‍ അത്രമാത്രം ഇഷ്ടം
നിങ്ങളിലുള്ളതുകൊണ്ടാണോ?? കല്ലായി മാറും അതില്ലാതാക്കാനാ ഈ
ചെറു(കിട) കവിയുടെ..ചോദ്യം.
പ്രിയ മിത്രെമെ,
ജയദേവിന്റെ കവിതകള്‍ ഞാന്‍ ഒരൊഴുക്കന്‍ മട്ടില്‍
വായിച്ചുപോകുകയായിരുന്നു ആദ്യം പിന്നീട് അദ്ദേഹത്തിന്റെ
കവിതകള്‍ വായിച്ച് കഴിഞ്ഞ് ഒരു നിഴലുപോലെ ശരീരമില്ലാതെ..
ഞാന്‍ അലയുകയാണോ എന്ന് തോന്നിയിട്ടുണ്ട്....അതിലേറെ അദ്ദേഹം തരുന്ന
സ്വാതന്ത്ര്യം സ്നേഹം അധികമൊന്നും ആരിലും കാണില്ല...
ഇവിടെ പ്രണയത്തെ വരാനിരിക്കുന്ന ഫെ.14ന് മാത്രം പ്രണയ കവിതകളെഴുതുകയും
പ്രണയത്തേക്കുറിച്ച് സംസാരിക്കുകയുമല്ല, കവി പ്രണയവും ജീവിതവും
ഇഴപിരിയാത്ത ജീവിതത്തിന്റെ വഴികളില്‍ അറിഞ്ഞും അറിയാതെയും
തെളിഞ്ഞും മാഞ്ഞും പെട്ടെന്നരികിലുണ്ടെന്ന്കരുതി നാം നമ്മുടെ പ്രി
യപ്പെട്ടവര്ക്കുവേണ്ടി എത്രനേരം ആവഴിയിലേയ്ക്ക് നോക്കിനിന്നിട്ടില്ല!
ഒരിക്കലും തിരിച്ചുവരാത്ത ഒരു സന്ദേശത്തിനായി...ഒരുനാളും പടികടന്നുവ
രില്ലെന്നറിഞ്ഞ ഓര്‍മ്മയ്ക്കുമുമ്പില്‍ എത്രനാള്‍.........
കവിതയെ വെറുക്കാം. എല്ലാ കവിതയും എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല.അതാണ് കവിതയുടെ സ്വാതന്ത്ര്യം തന്നെ. ചുള്ളിക്കാടിന്റെ അമാവാസിയെ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരും ഉണ്ട്.ജയെഷിനോട് എനിക്ക് കുശുമ്പോ കുന്നായ്മയോ ഇല്ല.
ജയദേവ് താങ്കളുടെ ഈ തുറന്ന മനസ്സിന് എന്റെ ഒരായിരം ഭാവുകങ്ങള്‍
Post a Comment